KeralaLatest

ഒക്‌ടോബര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് കുറയ്ക്കും

“Manju”

തിരുവനന്തപുരം: കെ.എസ്.ആര്‍.ട.സി ബസ് യാത്രാനിരക്ക് കുറയ്ക്കുന്നു. ഒക്‌ടോബര്‍ ഒന്ന മുതലാണ് പുതിയ നിരക്ക്. കോവിഡിന് മുന്‍പുണ്ടായിരുന്ന സമയത്ത് നിലനിന്നിരുന്ന നിരക്കായിരിക്കും പുനഃസ്ഥാപിക്കുകയെന്ന ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചപ്പോള്‍ നിരക്കില്‍ വര്‍ധനവ് വരുത്തുകയും മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി രണ്ടര കിലോമീറ്റര്‍ ആയി ചുരുക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button