LatestThiruvananthapuram

യാത്രക്കാരായ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി ബസ് നിര്‍ത്തണം

“Manju”

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമായിരിക്കും. കെഎസ്‌ആര്‍ടിസി ‘മിന്നല്‍’ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്‌ആര്‍ടിസി എംഡി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ ലഭിച്ചതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കിയത്.

Related Articles

Back to top button