IndiaLatest

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ചരിത്രം കുറിച്ച്‌ കാവ്യ

“Manju”

ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി പുതു ചരിത്രം കുറിച്ച്‌ ഡല്‍ഹി സ്വദേശിനി കാവ്യ ചോപ്ര. പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയിരിക്കുകയാണ് ഈ പതിനേഴുകാരി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മുന്നൂറില്‍ മുന്നൂറ് മാര്‍ക്കും നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് കാവ്യ. എഞ്ചിനിയറാണ് കാവ്യയുടെ പിതാവ്. അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പഠനത്തിനായി എഞ്ചിനീയറിംഗ് തെരഞ്ഞെടുത്തതും. പരീക്ഷയ്ക്കായി ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ വരെ പഠിച്ചിരുന്നു. ആദ്യ ശ്രമത്തില്‍ കെമിസ്ട്രി വിഭാഗത്തില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു അതുകൊണ്ട് തന്നെ മാര്‍ച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി ആ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയില്‍ ഉന്നത വിജയം നേടണമെന്ന ഉറച്ച വിശ്വാസം തന്നിലുണ്ടായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.

Related Articles

Back to top button