IndiaLatestSports

വിരാട് കൊഹ്‌ലി : രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി

“Manju”

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ഇത് നാലാം തവണയാണ് വിരാട് കോഹ്‌ലി ഈ നേട്ടം കരസ്ഥമാക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രൺവീർ സിംഗുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഷാരൂഖ് ഖാനാണ് നാലാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നെത്തിയ ഏക താരവും വിരാട് കോഹ്‌ലിയാണ്.

സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യം വിലയിരുത്തുന്ന ഡഫ് ആൻഡ് ഫെൽപ്‌സാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. താരങ്ങൾ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടിന്റെ പോർട്ട്‌ഫോളിയോ, സാമൂഹ്യ മാദ്ധ്യമങ്ങളിലെ സ്വീകാര്യത എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ദീപികാ പദുക്കോണാണ് അഞ്ചാം സ്ഥാനത്തുള്ളത്. ആലിയ ഭട്ട് ആറാം സ്ഥാനത്തും ആയുഷ്മാൻ ഖുറാന എഴാം സ്ഥാനത്തും സൽമാൻ ഖാൻ എട്ടാം സ്ഥാനത്തുമാണ്. അമിതാഭ് ബച്ചനും ഹൃതിക റോഷനുമാണ് ഒൻപതും പത്തും സ്ഥാനങ്ങളിലുള്ളത്. കാർത്തിക് ആര്യനാണ് പട്ടികയിൽ ഇടംപിടിച്ച പുതുമുഖം.

Related Articles

Back to top button