IndiaLatest

ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം

“Manju”

ഡല്‍ഹി: അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വര്‍ദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള കാരണം. ആവശ്യമായ ഉല്‍പ്പാദന ശേഷിയുള്ള ചരക്കുകള്‍ക്ക് മാത്രമായി ലിസ്റ്റ് പരിമിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. അവശ്യേതര ഇനങ്ങളെ തിരിച്ചറിയുന്നതിനും ഉയര്‍ന്ന ഇറക്കുമതിക്ക് ബദല്‍ കണ്ടെത്തുന്നതിനും വേണ്ടിയാണു ഇതെന്ന് റിപ്പോര്‍ട്ട്.

ഡ്യൂട്ടി ചുമത്തുന്നതിനായി ഒരേ ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമന്‍ക്ലേച്ചര്‍ (എച്ച്‌എസ്‌എന്‍) കോഡിന് കീഴില്‍ വരുന്ന ചരക്കുകള്‍ വേര്‍തിരിക്കാനുള്ള വഴികളും സര്‍ക്കാര്‍ തേടുന്നു. ഒരു എച്ച്‌എസ്‌എന്‍ കോഡിന് കീഴിലുള്ള എല്ലാ ഇനങ്ങള്‍ക്കും, അതേ നിരക്കില്‍ നികുതി ചുമത്തുന്നു. എന്നാല്‍ നിലവിലെ ആലോചനകള്‍ പ്രകാരം, ഒരു കോഡിന് കീഴിലുള്ള കുറച്ച്‌ ഇനങ്ങള്‍ക്ക് മാത്രമേ കേന്ദ്രം തീരുവ ചുമത്താന്‍ സാധ്യതയുള്ളൂ.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നേരിയ തോതില്‍ വര്‍ദ്ധിച്ചു. 1.62 ശതമാനമാണ് വര്‍ധന. മുപ്പത്തി 33.92 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഓഗസ്റ്റ് മാസത്തില്‍ നടന്നത്. അതേസമയം വ്യാപാരകമ്മി 27.98 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഉണ്ടായ വര്‍ധനവാണ് ഇത്തരത്തില്‍ വ്യാപാര കമ്മി ഉയരാന്‍ കാരണം. ഓഗസ്റ്റ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഇറക്കുമതി 37.28 ശതമാനം വര്‍ദ്ധിച്ച്‌ 61.9 ബില്യണ്‍ ഡോളറായി.

സെപ്റ്റംബര്‍ മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രാഥമിക കണക്കില്‍, ഓഗസ്റ്റ് മാസത്തില്‍ കയറ്റുമതിയില്‍ 1.15 ശതമാനം ഇടിവുണ്ടായെന്നാണ് പറഞ്ഞത്. 33 ബില്യണ്‍ ഡോളറിന് കണക്കാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതിന്റെ പരിഷ്കരിച്ച കണക്കാണ് ഇന്ന് പുറത്തുവന്നത്. 2022 – 23 സാമ്ബത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കയറ്റുമതിയില്‍ 17.68 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അഞ്ചുമാസത്തെ കയറ്റുമതി 193.51 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. ഇതേ അഞ്ചുമാസം കാലത്തെ ഇറക്കുമതി 45.74 ശതമാനം ഉയര്‍ന്ന് 318 ബില്യണ്‍ ഡോളറായി

Related Articles

Back to top button