Latest

കൊച്ചിയില്‍ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിയ്ക്കും സപ്ലൈകോ

“Manju”

കൊച്ചി: സപ്ലൈകോ കൊച്ചി നഗരത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഗാന്ധി നാഗറിലെ സപ്ലൈകോ ആസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
മാര്‍ച്ച്‌ 31 വരെ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലുകള്‍ക്ക് അഞ്ച് ശതമാനം വിലക്കിഴിവു ലഭിക്കും. സൗജന്യ സമ്മാനവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ അഞ്ചൂറിലധികം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും മാര്‍ച്ച്‌ അവസാനത്തോടെ ആരംഭിക്കും. തിരുവനന്തപുരം ,കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
സി എഫ് ആര്‍ ഡി – സി എഫ് ടി കെ മൊബൈല്‍ ആപ്പിന്റെ സമര്‍പ്പണവും ഇതോടനുബന്ധിച്ച്‌ നടക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ എടത്വയിലെ നവീകരിച്ച മാവേലി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

Related Articles

Back to top button