ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള് ഇവിടെ വായിക്കൂ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ അവരുടെ സാമ്ബിളുകള്‍ വിശദപരിശോധനക്ക് വിധേയമാക്കണം. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബോട്സ്വാന(3), ദക്ഷിണാഫ്രിക്ക(6), ഹോങ്കോങ്(1) എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.