InternationalLatest

സഹകരിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ഇന്ത്യ- സൗദി ധാരണ

“Manju”

ജിദ്ദ: ഭവന നിര്‍മാണ രംഗത്ത്​ സഹകരിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ഇന്ത്യ- സൗദി ധാരണ. സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ​,​ ഭവന മന്ത്രാലയവും ഇന്ത്യന്‍ ഭവന, നഗരകാര്യ മന്ത്രാലയവും നിര്‍വഹണ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌​ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഒൗസാഫ്​ സഇൗദും സൗദി മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌​ കസ്​റ്റമര്‍ സര്‍വിസ്​ അണ്ടര്‍ സെക്രട്ടറിയും ഇന്‍റര്‍നാഷനല്‍ കോഒാപറേഷന്‍ ജനറല്‍ സൂപര്‍വൈസറുമായ അമീര്‍ സഉൗദ്​ ബിന്‍ തലാല്‍ ബിന്‍ ബദ്​ര്‍ ആലു സഉൗദുമാണ്​ കരാറില്‍ ഒപ്പുവെച്ചത്​. ഭവന നിര്‍മാണ മേഖലയിലെ നഗരാസൂത്രണം, നിര്‍മാണം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും മുമ്ബ്​ ഒപ്പിട്ട ധാരാണാപത്രത്തിലെ അജണ്ടകള്‍ കൂടുതല്‍ സജീവമാക്കുന്നതിനാണ്​ ഈ കരാറെന്ന്​ സൗദി മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button