ArticleKerala

“Narcotics is a Dirty Business”; ഈ ഡയലോഗ് ഓർമ്മയുണ്ടോ…

“Manju”

ആർ ഗുരുദാസ്

“Narcotics is a Dirty Business”; ഈ ഡയലോഗ് ഓർമ്മയുണ്ടോ…

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണിത്. സിനിമയിൽ പറയുന്നതാണെങ്കിലും അതിന് ധാരാളം അർത്ഥതലങ്ങളുണ്ട്. ചിന്തിച്ചുനോക്കിയാൽ നമ്മുക്കത് മനസ്സിലാക്കും.

എന്താണ് Narcotic ?

ഉറക്കം വരുത്തുന്നതെന്തും നാർകോട്ടിക് ആണ്. വേദനസംഹാരി, നിദ്രാഔഷധം, മയക്കുമരുന്ന് എന്നിങ്ങനെ ഒരുപാടുണ്ട് വിശേഷണങ്ങൾ. എന്നാൽ എനിക്ക് പറയാനുള്ളത് മയക്കുമരുന്നിനെ കുറിച്ചാണ്.

ഹാഷിഷ്, കറുപ്പ്, ഹെറോയിൻ, കൊക്കൈയിൻ, കഞ്ചാവ്, എൽഎസ്ഡി തുടങ്ങി പലവിധത്തിലുള്ള ഓമനപേരുകളിൽ മയക്കുമരുന്നുകൾ നാട്ടിൽ രഹസ്യമായും പരസ്യമായും സുലഭമാണ്.

ഞാൻ ഇതെല്ലം ഇപ്പോൾ പറയുന്നത് എന്തിനാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇതിനെ കുറിച്ച് പറയാൻ എറ്റവും നല്ല ദിവസം ഇന്നു തന്നെയാണ്. കാരണം ഇന്ന് ജൂൺ 26,
ലോക മയക്കുമരുന്നു വിരുദ്ധ ദിനം

ആധുനിക സമൂഹത്തെ പ്രത്യേകിച്ച് യുവാക്കളെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന വൻ വിപത്തിൽ നിന്ന് മാനവരാശിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന 1987 മുതൽ ഈ ദിവസം ലോക മയക്കുമരുന്നു വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു.

ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു ദിനത്തിന് പ്രസക്തിയുണ്ടോ ? എന്നു ചിന്തിക്കുന്നവരുണ്ടാകാം അതിനുള്ള മറുപടി ലോകത്തിൽ ഭൂരിഭാഗം ആളുകളും എതെങ്കിലുമൊക്കെ ലഹരിവസ്തുകൾക്ക് അടിമകളാണെന്നതാണ്.

ലോകത്തിലെ ചില രാഷ്ട്രങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണ്. 1985 ലെ Narcotic Drugs and Psychotropic Substances Act പ്രകാരം മയക്കുമരുന്ന് വ്യവസായിക അളവിൽ നിർമ്മിക്കുകയോ കൈവശം വയ്ക്കുകയോ വിൽപ്പന നടുത്തുകയോ ചെയുന്നത് പത്ത് മുതൽ ഇരുപത്ത് വർഷം വരെ കഠിന തടവും ഒരുലക്ഷം മുതൽ രണ്ടു ലക്ഷം വരെ പിഴയും വധശിക്ഷ വരെ ലഭിക്കാവുന്നതുമായ ക്രിമിനൽ കുറ്റമാണ്.

മയക്കുമരുന്ന് വ്യപാരത്തിന് സാമ്പത്തികമായി സഹായം ചെയ്യുന്നതും ഇതിന്റെ പരിധിയിൽ വരും

ഇത്രയൊക്കെ നിയമങ്ങളും നിയന്ത്രണങ്ങളൊക്കെ ഉണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗം നമ്മളും ഒട്ടും പിറകില്ലല്ല.

ലോകത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. ഒരിക്കൽ ഉപയോഗിച്ചവർക്ക് അത് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള ത്വര അനുദിനം വർദ്ധിച്ചുവരികയും ക്രമേണ മനുഷ്യുന്റെ ബോധമണ്ഡലത്തെ കാർന്നു തിന്നുകയും ചെയുന്നു.

കൂടുംബബന്ധങ്ങളുടെ വിലയറിയാതെ അച്ഛനെന്നോ അമ്മയെന്നോ സഹോദരങ്ങളെന്നോ ഉള്ള വകതിരിവ് നഷ്ടപെട്ട്, മനുഷ്യനെ മൃഗതുല്യമാക്കുന്ന ഹീനപ്രവർത്തികളിലേക്ക് തള്ളിവിടുന്നു. പിന്നെ എന്താണ് താൻ ചെയ്യുന്നതെന്ന് അറിയുമ്പോഴേക്കും അവൻ ജയിലറകളിലോ ലഹരി മുക്ത കേന്ദ്രങ്ങളിലോ ആയിരിക്കും.
ഇന്ന് എറ്റവും കൂടുതൽ ഈ വിപത്തിലക്കപ്പെടുപോകുന്നത് സ്ത്രീകളും കുട്ടികളുമാണ്. നമ്മുടെ കുട്ടികൾ പഠിക്കുന്ന സ്ക്കൾ പരിസരങ്ങൾ മയക്കുമരുന്നുമാഫിയകളുടെ എറ്റവും വലിയ മാർക്കറ്റുകളായി മാറികൊണ്ടിരിക്കുകയാണ്. ഒരു തവണ കൗതുകത്തിനും തമാശയ്ക്കുമായി ഉപയോഗിച്ച് തുടങ്ങുന്ന നമ്മുടെ കുഞ്ഞുങ്ങൾ അവരറിയാതെ ഈ ശൃംഖലകളിൽ കണികളായി മാറുന്നു.

ഇതിന്റെ പരിണിതഫലങ്ങൾ ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെയും വർത്താമാനപത്രങ്ങളിലൂടെയും അനുദിനം നമ്മൾ കണ്ടുവരുന്നു.

നിയമ സംവിധാനങ്ങൾ കർശനമായി നിലനിൽക്കുന്നുണ്ടെങ്കിലും, കാലകാലങ്ങളായി മയക്കുമരുന്നു വിരുദ്ധ ദിനങ്ങൾ ആചരിക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് എന്ന മഹാമാരിയെ ഈ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

ശരിയായ അവബോധത്തിലൂടെ മാത്രമേ ഈ തിന്മയെ മാനവകുലത്തിൽ നിന്ന് പറിച്ചുമാറ്റാൻ കഴിയുകയുള്ളു.

വർജ്ജിക്കുക മയക്കുമരുന്നെന്ന വിനാശകാരിയായ വിപത്തിനെ

ലഹരി വിമുക്തമായ ഒരു നാടിനായി, ലോകത്തിനായി നമ്മുക്ക് പരിശ്രമിക്കാം ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം

സന്തോഷവും സമാധാനവുമുള്ള നിറഞ്ഞ കുടുംബങ്ങൾക്കായി നമ്മുക് ഒരുമിക്കാം,

Related Articles

Back to top button