LatestThiruvananthapuram

വന്യമൃഗശല്യം തടയാന്‍ ശക്തമായ നടപടി ; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായിി വിജയന്‍. വനം വന്യജീവി വാരഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്യമൃഗശല്യം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 204 ജനജാഗ്രത സമിതികള്‍ രൂപികരിച്ചു. വന്യജീവി സംരക്ഷണത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോട് കൂടിയ പ്രവര്‍ത്തനമാണ് ആവശ്യം. വന്യജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്ത് 228 ജീവികള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button