KeralaLatest

ടെക്നോപാര്‍ക്കിന് ക്രെഡിറ്റ് റേറ്റിങ് ലഭിച്ചു

“Manju”

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കുകളില്‍ ഒന്നായ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് മികച്ച ക്രെഡിറ്റ് റേറ്റിങ് ലഭിച്ചു. ക്രിസില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിങ്ങില്‍ ടെക്നോപാര്‍ക്കിന് ‘എ പ്ലസ്/സ്റ്റേബ്ള്‍’ ലഭിച്ചു. ആദ്യമായാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് ലഭിക്കുന്നത്.ദീര്‍ഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന സുരക്ഷിതത്വമുള്ള റേറ്റിങ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷമായി ‘എ/സ്റ്റേബ്ള്‍’ ആയിരുന്ന റേറ്റിങ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്നോപാര്‍ക്ക് മെച്ചപ്പെടുത്തിയത്.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ടെക്നോപാര്‍ക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിതെന്നും ഐ ടി മേഖല അവകാശപ്പെടുന്നു.

Related Articles

Back to top button