KeralaLatest

നിഥിനയുടെ അമ്മയെ ചേർത്ത് പിടിച്ച ഡോക്ടർ

“Manju”

കോട്ടയം: വിങ്ങിപൊട്ടിയ നിഥിനയുടെ അമ്മയെ ചേർത്ത് പിടിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറിന് സോഷ്യൽ മീഡിയയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം പാലാ സെന്റ തോമസ് കോളേജിൽ സഹപാഠിയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി നിഥിന മോളുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോളായിരുന്നു അമ്മ ബിന്ദു അലമുറയിട്ട് കരഞ്ഞത്.
തൊട്ടടുത്ത് നിന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടർ സു ആന്‍ സഖറിയ അമ്മ ബിന്ദുവിന്റെ കരങ്ങളെ മണികൂറുകളോളം ചേര്‍ത്ത് പിടിച്ച് ഒരേ നില്‍പ്പു നിൽക്കുകയായിരുന്നു. നിരവധി പേർ ഈ ചിത്രങ്ങൾ സേഷ്യൽ മീഡിയയിൽ പങ്കു വെച്ചു. തുടർന്ന് തോമസ് ചാഴിക്കാടൻ എം.പി യും ഡോക്ടറിനെ അഭിനന്ദിച്ച് എത്തി. എം.പി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡോക്ടർ സു ആന്‍ സഖറിയ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ യഥാർത്ഥ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്.
എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :
നിഥിനമോളുടെ അമ്മയെ ഇവർ ചേർത്ത് പിടിച്ച് നിന്നത് രണ്ട് മണിക്കൂർ. ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ആ അമ്മയെ താങ്ങി പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും പിടുത്തം വിടാതെ ഈ കൈകൾ….ഞാൻ പലരോടും ആരാഞ്ഞു ആ സ്ത്രീ ആരാണെന്ന്.. ഒടുവിലാണ് മനസ്സിലായത് അത് കരൾ രോഗ ബാധിതയായ നിഥിനയുടെ അമ്മ ബിന്ദുവിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ഡോ.സു ആൻ സഖറിയ ആണെന്ന്.
ഡോ.സു ആൻ സഖറിയ താങ്കളാണ് ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ യഥാർത്ഥ ഡോക്ടര്‍… നിങ്ങൾ ഈ സമൂഹത്തിന് തന്നെ ഒരു മാതൃകയും അഭിമാനവുമാണ്. ഈ നന്മക്ക് ഡോക്ടറിന് എൻ്റെ ബിഗ്ഗ് സല്ല്യൂട്ട്…

Related Articles

Back to top button