Latest

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വെണ്ടയ്ക്ക

“Manju”

നമ്മുടെ അടുക്കളകളില്‍ സുലഭമായി കാണുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പോഷക ഗുണങ്ങള്‍ ഏറെയുള്ള പച്ചക്കറിയാണ് ഇത്. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. കൂടാതെ, ഈ പച്ചക്കറിയില്‍ ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയിരിക്കുന്നു.കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച പച്ചക്കറിയാണ് വെണ്ടയ്ക്ക.

വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്നു, അതിനര്‍ത്ഥം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം തീര്‍ച്ചയായും ഇതിന്റെ സഹായത്താല്‍ മെച്ചപ്പെടും എന്നാണ്. ഇതില്‍ സിയാക്സാന്തിന്‍, ല്യൂട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ബീറ്റാ കരോട്ടിന്റെ ശക്തമായ ഉറവിടങ്ങളാണ്. വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും പോഷകങ്ങളാണ്. ഇത് സാധാരണ നേത്ര പ്രശ്നങ്ങള്‍ക്കെതിരായ പ്രതിരോധം നല്‍കുന്നു. കണ്ണുകള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ക്ക് പുറമെ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയുന്നതിനും കരള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും ഈ പച്ചക്കറി നിങ്ങളെ സഹായിക്കുന്നു.
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക.

വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്.ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ് സഹായകമാണ്.
വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ള്‍ സ​ഹാ​യ​കമാകും. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ള്‍ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ര്‍​ത്താം. വെ​ണ്ട​യ്ക്ക​ വി​റ്റാ​മി​ന്‍ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാന്‍ ഏറ്റവു നല്ലതാണ്.

Related Articles

Back to top button