IndiaLatest

രാജീവ് ഗാന്ധി എക്സലന്‍സ് അവാര്‍ഡ് ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയ്ക്ക്

“Manju”

ന്യൂഡല്‍ഹി : ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ രാജീവ് ഗാന്ധി എക്സലന്‍സ് അവാര്‍ഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയ്ക്ക് സമ്മാനിച്ചു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വെച്ച്‌ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജോസഫ് അവാര്‍ഡ് സമ്മാനിച്ചു.

നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യന്‍, യു.ആര്‍.എഫ് വേള്‍ഡ് റിക്കോര്‍ഡ്സ് ജൂറി, കേരള യുവജനക്ഷേമ ബോര്‍ഡ് യൂത്ത് അവാര്‍ഡീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, സൗഹൃദ വേദി പ്രസിഡന്റ്, ജനകീയ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയ്ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യൂത്ത് അവാര്‍ഡുകള്‍, മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെപീസ് അവാര്‍ഡ്, പലസ്തീന്‍ ആസ്ഥാനമായുള്ള എരാദാ ഇന്റര്‍നാഷണല്‍ അക്കാഡമി ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ ലീഡര്‍ഷിപ്പ് ഫെലോഷിപ്പ്, ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍,ദാനിയേല്‍ എന്നിവര്‍ മക്കളുമാണ്.

Related Articles

Back to top button