KeralaLatestThiruvananthapuram

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

“Manju”

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയും ഡീസലിന് 96.37 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയാണ്. ഡീസലിന് 96.08 രൂപയും. തിരുവനന്തപുരത്ത് പെടോളിന് 102.91 രൂപയും ഡീസലിന് 98.04 രൂപയുമാണ്.

എട്ട് ദിവസത്തിനിടെ ആറ് തവണയായി 1.40 രൂപയാണ് പെട്രോളിന് കൂട്ടിയത്. പത്ത് ദിവസത്തിനിടെ എട്ട് തവണയായി ഡീസലിന് 2.56 രൂപയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 81 ഡോളര്‍ കടന്നു

Related Articles

Back to top button