KeralaLatestThrissur

അർഹരായവർക്ക് അടിയന്തിരമായി ലോണുകൾ അനുവദിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ

“Manju”

അർഹരായവർക്ക് അടിയന്തിരമായി ലോണുകൾ അനുവദിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ കൃപ പറഞ്ഞു. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ ബാങ്കുകളുടെ പ്രധാന ഉദ്യോഗസ്ഥരുമായി ജില്ലയിൽ നടന്ന രണ്ടാം ഘട്ട ഓൺലൈൻ കോൺഫറൻസ് അവലോകന യോഗത്തിലായിരുന്നു നിർദ്ദേശം.

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചെറുകിട-ഇടത്തരം വ്യവസായികൾക്ക് നൽകേണ്ട ലോണുകൾ (എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരണ്ടീ സ്‌കീം) ഈ മാസത്തോടെ പൂർണ്ണമായി വിതരണം ചെയ്യുന്നതിനായിരുന്നു യോഗം ചേർന്നത്.

ജില്ലയിലെ വിവിധ ബാങ്കുകളിൽ 10044 അക്കൗണ്ടുകളിലായി 521.04 കോടി രൂപ ലോൺ അനുവദിച്ചതിൽ ഇതുവരെ 6637 അക്കൗണ്ടുകളിൽ 378.76 കോടി രൂപയാണ് വിതരണം ചെയ്യ്തിട്ടുള്ളത്.

Related Articles

Back to top button