ErnakulamLatest

പാചകവാതക വില വര്‍ധിച്ചു

“Manju”

കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില . അതേസമയം, വാണിജ്യ സിലിണ്ടറുകള്‍ക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.
ഇന്ധനവില തുടര്‍ചയായി കൂടുന്നതിനിടെയാണ് പാചകവാതകത്തിനും വില കൂട്ടിയത്. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസലിന് ലിറ്ററിന് 37 രൂപയും പെട്രോളിന് 30 രൂപയുമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില
പെട്രോള്‍, ഡീസലിന്റെയും വിലയുടെ കാര്യത്തില്‍ രാജ്യത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്‍ഡ്യയയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യം ജനങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button