IndiaLatest

ഹോക്കിസ്റ്റാര്‍സ് പുരസ്‌കാരം പി.ആര്‍ ശ്രീജേഷിന്

“Manju”

ഡല്‍ഹി: 2020-2021 സീസണിലെ ഹോക്കിസ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ഹോക്കി ഫെഡറേഷന്റെ ഈ അവാര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടി. മലയാളി താരം പി.ആര്‍ ശ്രീജേഷ് അടക്കം ഇന്ത്യന്‍ ടീമിലെ ആറു പേര്‍ക്കാണ് മികവിനുള്ള അംഗീകാരം. ആദ്യമായാണ് ഇന്ത്യ സമര്‍പ്പിച്ച നോമിനികളെല്ലാം അവാര്‍ഡ് സ്വന്തമാക്കിയത്.
ഇന്ത്യയുടെ ഡ്രാഗ് ഫ്‌ലിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പറായും വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറുമായും നേട്ടം കൈവരിച്ചു. പരിശീലകര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഒളിമ്ബിക്‌സില്‍ ഇന്ത്യന്‍ ടീമുകളെ കൈപിടിച്ചുയര്‍ത്തിയ കോച്ചുമാരായ ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) മികച്ച പുരുഷ -വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും നേടി.

Related Articles

Back to top button