KeralaLatest

ഓണസദ്യയ്ക്ക് ഇനി ലൈസൻസും

“Manju”

ശ്രീജ.എസ്

ഓണസദ്യയും ഇന്‍സ്റ്റന്റ് പായസവുമൊക്കെ വില്‍ക്കാന്‍ ഇനി ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം. റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവ വില്‍പനയ്ക്കായി തയാറാക്കാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടു.

ജലപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ.

പായസം വില്‍ക്കുന്ന വാഹനത്തില്‍ ഫ്രീസര്‍ സംവിധാനം ഉണ്ടായിരിക്കണം. ‌
∙ പാലും പാലുല്‍പന്നങ്ങളും ഉപയോഗത്തീയതി കൃത്യമായി ഉറപ്പുവരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
∙ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ നിര്‍മാണത്തീയതി, എക്സ്പയറി ഡേറ്റ്, വില, തൂക്കം, സ്ഥാപന മേല്‍വിലാസം, എഫ്‌എസ്‌എസ്‌എഐ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ
ഉണ്ടായിരിക്കണം

∙ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം നിര്‍മാണം. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കണം.
∙ ബിരിയാണിയും സദ്യയും ചൂടോടെ തന്നെ വില്‍ക്കണം.
∙ പ്ലാസ്റ്റിക് കവറുകള്‍, ടിന്‍ എന്നിവ ഉപയോഗിക്കരുത്.

Related Articles

Back to top button