KeralaLatest

ദുബായിലെ തിരക്കേറിയ റോഡില്‍ ഡെലീഷ്യ വളയം പിടിക്കും

“Manju”

കൊച്ചി: ഇന്ധനം നിറച്ച ടാങ്കറുമായി ചീറിപ്പായുന്ന പെണ്‍പുലി ഡെലീഷ്യയെ കുറിച്ച്‌ അറിയാത്ത മലയാളികള്‍ കുറവാണ്. കൊച്ചിയില്‍ നിന്ന് ഇന്ധനം നിറച്ച പുലര്‍ച്ചെ തിരൂരിലേക്ക് പുറപ്പെടുന്ന ഡെലീഷ്യ ഡേവിസ് ഇനി വളയം പിടിക്കുക അങ്ങ് ദുബായില്‍. ലോകത്തെ ഏറ്റവും തിരക്കേറിയതും വേഗത കൂടിയുമായ നിരത്തുകളിലൊന്നില്‍ ട്രെയിലര്‍ ഓടിക്കേണ്ടി വരുമെന്ന് പറയുമ്ബോള്‍ ഡെലീഷ്യയ്ക്ക് ഒട്ടും പരിഭ്രമമില്ല. മുഖത്ത് പുഞ്ചിരി മാത്രം.
രണ്ടു വര്‍ഷം നീണ്ട കരാര്‍ കാലാവധിയുള്ള ജോലി ലഭിച്ചതോടെ ഡെലീഷ്യ ദുബായിലേക്ക് പുറപ്പെട്ടു. ഏതൊരാള്‍ക്കും പ്രചോദനമായ ഡെലീഷ്യയുടെ ജീവിതത്തില്‍ ഡ്രൈവിങ് മോഹം ഉദിച്ചത് വളരെ ചെറുപ്രായത്തിലാണ്. അതിനൊപ്പം പഠനത്തിലും മിടുക്കിയായ ഡെലീഷ്യ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് യുഎഇയിലേക്ക് പറന്നത്.

Related Articles

Back to top button