EntertainmentLatest

ആരും അറിയരുതെന്ന് പറഞ്ഞു; പൃഥ്വിരാജും എ. ആര്‍ റഹ്‌മാനും സഹായിച്ചു: നജീബ്

“Manju”

പൃഥ്വിരാജും സംഗീത സംവിധായകന്‍ എ. ആര്‍ റഹ്‌മാനും സാമ്പത്തികമായി സഹായിച്ചുവെന്ന് ആടുജീവിതം യഥാര്‍ത്ഥ നായകന്‍ നജീബ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളില്‍ കോടികള്‍ നേടി മുന്നേറുമ്പോള്‍ നജീബിന് പ്രതിഫലമായി എന്തുലഭിച്ചുവെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് തനിക്ക് ലഭിച്ച സഹായത്തെ കുറിച്ച് നജീബ് വെളിപ്പെടുത്തിയത്.

‘ പൃഥ്വിരാജും എ. ആര്‍ റഹ്‌മാനും എനിക്ക് പൈസ തന്ന് സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. നജീബിന് എന്തുകൊടുത്തു എന്നാണ് അവര്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാന്‍ വിളിച്ചു ചോദിക്കുകയും ചെയ്തു. ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് എനിക്ക് പൈസ തന്ന പൃഥ്വിരാജും റഹ്‌മാനും പറഞ്ഞിരുന്നു. അതുകൊണ്ട് ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല’ നജീബ് ഒരഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ച് 28 നാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആടുജീവിതം ആഗോളതലത്തില്‍ 100 കോടികടന്നിട്ടുണ്ട്.

Related Articles

Back to top button