IndiaLatest

ഗസ്റ്റ്​ ഹൗസുകളുടെയും പേര്​ മാറ്റി യോഗി സര്‍ക്കാര്‍

“Manju”

ലഖ്​നോ: യുപിയില്‍ സ്​ഥലങ്ങളുടെ പേരുമാറ്റല്‍ തുടരുന്നതിനിടെ യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍ ഒന്‍പത്​ ഗസ്റ്റ്​ ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്​ഥലങ്ങളുടെയും പേരിലേക്ക്​ മാറ്റുന്നു. ഡല്‍ഹിയിലെ യു.പി ഭവന്‍ ഇനിമുതല്‍ യു.പി ഭവന്‍ ‘സംഘം’ എന്നും യു.പി സദന്‍ യു.പി സദന്‍ ‘ത്രിവേണി’ എന്നും അറിയപ്പെടുമെന്ന്​ യു.പി എസ്​​റ്റേറ്റ്​ വകുപ്പ്​​ അറിയിച്ചു.

ലഖ്​നോവിലെ മഹാത്മാ ഗാന്ധി റോഡിലെ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ ഇനി മുതല്‍ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ സാകേത്​ എന്നാകും അറിയപ്പെടുക. വിക്രമാദിത്യ മാര്‍ഗിലെയും മീരാഭായി മാര്‍ഗിലെയും വി.വി.ഐ.പി ഗസ്റ്റ്​ ഹൗസുകള്‍ യഥാക്രമം ‘ഗോമതി’ ‘സരയൂ’ എന്നറിയപ്പെടും.ഡാലിബാഗിലെ വി.വി.ഐ.പി ഗസ്റ്റ്​ ഹൗസ്​ ‘യമുന’യാകും.

അതെ സമയം ബട്‌ലര്‍ പാലസ് കോളനിയിലെ ഗസ്റ്റ് ഹൗസിന് ‘നമിശരണ്യ’ എന്ന് പേരിട്ടു. മുംബൈയിലെ അതിഥി മന്ദിരത്തെ യു.പി ഗസ്റ്റ് ഹൗസ് ‘വൃന്ദാവന്‍’ എന്ന് വിളിക്കും. കൊല്‍ക്കത്തയിലെ സംസ്​ഥാന ഗസ്റ്റ് ഹൗസിന് ‘ഗംഗ’ എന്ന് പേരിടും. യുപിയിലെ മന്ത്രിമാരും നിയമസഭാംഗങ്ങളും സമീപഭാവിയില്‍ ഡസനോളം ജില്ലകളുടെയും പട്ടണങ്ങളുടെയും പേരുമാറ്റാന്‍ പദ്ധതിയിടുന്നുണ്ട്​. സാംബലിനെ ‘പൃഥ്വിരാജ് നഗര്‍’ അല്ലെങ്കില്‍ ‘കല്‍ക്കി നഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവി ആവശ്യപ്പെട്ടിരുന്നു.

ജില്ലയുടെ പേര് ‘ചന്ദ്രനഗര്‍’ എന്ന് മാറ്റാന്‍ ഫിറോസാബാദ് ജില്ലാ പഞ്ചായത്ത് ഇതിനകം ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ആഗസ്റ്റില്‍ യോഗി സര്‍ക്കാര്‍ സുല്‍ത്താന്‍പൂരിന്റെ പേര് ‘കുശ്​ ഭവന്‍പൂര്‍’ എന്ന് മാറ്റാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു.

Related Articles

Back to top button