KeralaLatest

ഇരട്ട റാങ്കിന്റെ തിളക്കവുമായി മാലിനി

“Manju”

മാവേലിക്കര ; കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്-കെ.എ.എസ് സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടിയ മാലിനി എസ്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 135-ാം റാങ്കുകാരിയാണ്. മാവേലിക്കര സ്വദേശിയായ മാലിനി കെഎഎസ് ഒന്നാം റാങ്ക് കൂടി കരസ്ഥമാക്കിയതോടെ വാര്‍ത്തകളില്‍ വീണ്ടും ഇടം നേടുകയാണ് .

2017 ല്‍ 25-ാം വയസിലാണ് സിവില്‍ സര്‍വീസ് നേടാന്‍ മാലിനി ശ്രമം ആരംഭിച്ചത്. ആദ്യ അവസരത്തില്‍ ഇന്റര്‍വ്യുവില്‍ പരാജയപ്പെട്ടെങ്കിലും ഇത്തവണ തന്റെ ലക്ഷ്യം ഭേദിക്കാന്‍ മാലിനിക്ക് കഴിഞ്ഞു. സിവില്‍ സര്‍വീസിന് പുറമെ ഇപ്പോള്‍ കെഎഎസിലും റാങ്കിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ് മാലിനി. പ്ലസ്ടു പഠനത്തിന് ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ മാലിനി നിലവില്‍ ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുകയാണ്.

ചെട്ടികുളങ്ങര പ്രതിഭയില്‍ അഡ്വ. പി കൃഷ്ണകുമാറിന്റെയും പടനിലം എച്ച്‌എസ്‌എസിലെ മുന്‍ അധ്യാപിക ശ്രീലതയുടെയും മകള്‍ ആണ് എസ് മാലിനി. സാഹിത്യകാരന്‍ എരുമേലി പരമേശ്വരന്‍ പിളളയുടെ ചെറുമകള്‍ കൂടിയാണ് മാലിനി. പുതുച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ചരിത്ര ഗവേഷക വിദ്യാര്‍ഥിനി നന്ദിനിയാണ് സഹോദരി.  ഐആര്‍എസ് ആണ് മാലിനിയുടെ സ്വപ്നം. കൂടെയാണ് കെഎഎസ് നേട്ടവും. ചിട്ടയായ പഠനവും കഠിനമായ പരിശ്രമവുമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ ഈ 29 കാരിയെ സഹായിച്ചത്.

Related Articles

Back to top button