KeralaLatestThrissur

സീരിയല്‍ താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം നടത്തിയ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിന്റെ തിരുവില്വാമല പട്ടിപ്പറമ്പിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ആര്‍ദ്ര‌യുടെ അമ്മ ശിവകുമാരി മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം അമ്മയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും വീട്ടിലെ ചെടിച്ചട്ടികളും ഇലക്‌ട്രോണിക് ഉപകരണങ്ങളും തകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വീടിനുസമീപത്തെ മദ്യപസംഘത്തിനെതിരെ പരാതി നല്‍കിയതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആര്‍ദ്ര‌യുടെ ആരോപണം. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. താരത്തിന്റെ കുടുംബവും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് ആര്‍ദ്രയുടെ അമ്മയ്ക്കെതിരെ മുന്‍പ് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

Related Articles

Back to top button