KeralaLatest

ലോട്ടറി; സര്‍ക്കാരിന് ലോട്ടറി

“Manju”

കൊച്ചി: കേരള സര്‍കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരില്‍ പലരും സമ്മാനം കൈപ്പറ്റാത്തത് സര്‍ക്കാരിന് നേട്ടമാവുന്നു. വിജയികള്‍ എത്താത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 291 കോടി രൂപയാണ് ഖജനാവിലേക്ക് വന്നത്.
വിവരാവകാശ പ്രവര്‍ത്തകന്‍ എം കെ ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2011-12 മുതല്‍ 2021 മേയ് വരെ ലോട്ടറി വിറ്റ വകയില്‍ സര്‍ക്കാരിനുണ്ടായ ലാഭം 12,630 കോടി രൂപയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിക്കച്ചവടത്തിലൂടെ സര്‍ക്കാരിനു ലഭിച്ച ലാഭം 5142.96 കോടിയാണ്. ഒന്നാം പിണറായി സര്‍ക്കാരിനുണ്ടായ ലാഭം 7487.7 കോടിയും. ആറ് ബംബര്‍ ലോട്ടറിയടക്കം 12 ലോട്ടറികളാണ് വില്‍പ്പനയ്ക്കുള്ളത്. ആറു ലോട്ടറികള്‍ പ്രതിവാരം നറുക്കെടുക്കുന്നതാണ്.

Related Articles

Back to top button