KeralaLatest

താളം തെറ്റുന്ന അടുക്കള ബഡ്‌ജറ്റ്

“Manju”

അരിക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പത്ത് മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. കാരറ്റ്, മുളക്, വെള്ളരി, ബീൻസ്, വെളുത്തുള്ളി എന്നിവയുടെ വിലയാണ് പ്രധാനമായും ഉയർന്നത്. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ പാളയത്തെ മൊത്തവിപണിയിൽ 57 രൂപയാണ്. ഇത് ചില്ലറവിപണിയിലെത്തുമ്പോൾ 60രൂപയ്ര്ര് മുകളിൽ വരും. പച്ചമുളകിന്റെ വില 45 ആയി. നേരത്തെ 30 രൂപയായിരുന്നു. ഉണ്ട മുളകിന് 60- 65 രൂപയാണ് . ബീൻസിന് 55 രൂപയും വെള്ളരിയ്ക്ക് 30മായി വര്‍ദ്ധിച്ചിട്ടുണ്ട്.

വിപണിയിൽ ഇഞ്ചി, മുരിങ്ങ, ചെറിയ ഉള്ളി, എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം 240 രൂപവരെ വിലയുണ്ടായിരുന്ന ഇഞ്ചി വില 110 ആയി. മുരിങ്ങയുടെ വില 150 തിൽ നിന്ന് 100 ആയി. 100 ന് മുകളിലുണ്ടായിരുന്ന ചെറിയുള്ളി വില 37 ആയി.

ഉള്ളി, തക്കാളി വിലയിൽ കാര്യമായ മാറ്റമില്ല. കാലാവസ്ഥ മൂലം ഉത്പാദനത്തിലുണ്ടായ കുറവും ഉത്സവ-വിവാഹ സീസണിൽ പച്ചക്കറിവരവ് പകുതിയിൽ താഴെയായതുമാണ് പല സാധനങ്ങളുടെയും വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ കൂടുതലായി എത്തുന്നത്. പാളയത്തെ മൊത്ത വ്യാപാരികൾ കഴിഞ്ഞയാഴ്ച സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളിൽ പലതും മുക്കാൽ ഭാഗവും തീർന്നിരിക്കുകയാണ്.

വെളുത്തുള്ളിയുടെ വില ഉയർന്ന് തുടരുകയാണ്. ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 250 മുതൽ 350 രൂപയാണ്. വെളുത്തുള്ളി ലഭ്യത കുറഞ്ഞതാണ് വിലകയറ്റത്തിന് കാരണം. കടലുണ്ടിലൈവ്. മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറവായതോടെയാണ് ക്ഷാമം നേരിട്ടത്.

പച്ചക്കറി ഇനം,- വില കിലോഗ്രാമിന്( മൊത്തവില) – ചില്ലറ വില

തക്കാളി – 25- 20

ബീൻസ് – 55- 60

ഉണ്ട പച്ചമുളക് – 60-65

പച്ചമുളക് – 40-49

ഇഞ്ചി – 110-130

വെളുത്തുള്ളി – 250-300

ചെറിയ ഉള്ളി – 37-40

ക്യാരറ്റ് – 57-60

വെളളരി-26-30

വെണ്ട- 27-32

അരി വിലയും കുതിക്കുന്നു

കു​റു​വ, ബോ​ധ​ന, പൊ​ന്നി ഇ​ന​ങ്ങ​ൾ​ക്ക് മൊ​ത്ത​വി​ല​യി​ൽ​ത്ത​ന്നെ ആ​റു മു​ത​ൽ എ​ട്ടു​രൂ​പ​യു​ടെ വ​ർദ്​ധ​ന​യാ​ണു​ള്ള​ത്. കഴിഞ്ഞാഴ്ച്ച 49 രൂപയായിരുന്ന ഒരു കിലോ പൊന്നി അരിയുടെ 60 രൂപയായി. വില കുറഞ്ഞ പൊന്നിയ്ക്ക് 42 ൽ നിന്ന് 48 രൂപായായി. വെള്ള കുറുവയ്ക്കും വില ഉയർന്നു. നേരത്തെ 45 ഉണ്ടായിരുന്ന വെള്ള കുറവയ്ക്ക് 50 രൂപയായി. നൂർജഹാൻ അരിയുടെ വിലയും ഉയർന്നു. 42ൽ നിന്ന് 48 രൂപയായി. ബി​രി​യാ​ണി​ക്കാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​യ​മ, കോ​ല അ​രി​ക്കും അ​ടു​ത്ത​കാ​ല​ത്ത് പത്ത് രൂ​പ​യോ​ളം കൂ​ടിയിട്ടുണ്ട്.

Related Articles

Back to top button