KeralaLatest

ബിജുവിന്റെ  മിക്സി സൂപ്പര്‍ ! അടുക്കളയും കടന്ന് ഫാനായും വാക്വം ക്ളീനറായും മിന്നും

“Manju”

തൊടുപുഴ: വീട്ടുജാേലികള്‍ തീര്‍ക്കാന്‍ ഭാര്യ പാടുപെടുന്നതു കണ്ട് തൊടുപുഴ വഴിത്തല സ്വദേശി തച്ചനാനിക്കല്‍ ബിജു നാരായണന്‍ സ്വന്തമായി നിര്‍മ്മിച്ച മിക്സി അടുക്കളക്കാര്യവും കടന്ന് മൊബൈല്‍ ചാര്‍ജറായും വൈ-ഫൈആയും ഫാനായും റേഡിയോയോയും
പ്രവര്‍ത്തിക്കും പോരെങ്കില്‍ വാക്വം ക്ളീനറുമാക്കാം.
അരയ്ക്കാനും പൊടിക്കാനും തേങ്ങ ചിരണ്ടാനും കപ്പ അരിയാനും അതുകൊണ്ട് പറ്റും. ഭാര്യ ഉഷ ഇപ്പോള്‍ വീടുപണി കാരണം കൈയൊഴിഞ്ഞിട്ട് നേരമില്ലെന്ന് പറയാറില്ല. എമര്‍ജന്‍സി ലൈറ്റായും പ്ഉപയോഗിക്കാം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍,കറണ്ടു പോയെന്ന് പരാതിയും വേണ്ട. തീപടര്‍ന്നാലോ പാചകവാതകം ചോര്‍ന്നാലോ അപായ സൈറന്‍ മുഴങ്ങും. കണ്ടുപിടിത്തങ്ങള്‍ ഹരമാക്കിയ
ഈ 52കാരന് പിന്തുണയുമായി ഭാര്യ ഉഷയും വിദ്യാര്‍ത്ഥികളായ മക്കള്‍ അരവിന്ദും അശ്വതിയും കൂടെയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നിനും പേറ്റന്റ് എടുക്കാന്‍ സാധിച്ചിട്ടില്ല. പേറ്റന്റ് ലഭിക്കാന്‍ 25,​000 രൂപ ചെലവ് വരും. . കഴിഞ്ഞ വര്‍ഷത്തെ റൂറല്‍ ഇന്നൊവേറ്റര്‍ അവാര്‍‌ഡടക്കം നിരവധി പുരസ്കാരങ്ങള്‍ ബിജുവിനെ തേടിയെത്തിയിട്ടുണ്ട്.
സോളാറില്‍ ചാര്‍ജാവുന്ന മിക്സി:  ചെലവ് Rs.5000.  സാധാരണ മിക്സിയുടെ വലിപ്പമേയുള്ളൂ. ചെറിയ സോളാര്‍ പാനല്‍ ഉപയോഗിച്ച്‌ ചാര്‍ജ്ജ് ചെയ്യുന്ന മിക്സി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.
സ്മാര്‍ട്ട് സോളര്‍ ഡി.സി മിക്‌സി വിത്ത് ഗ്രൈന്‍ഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ 5000 രൂപയില്‍ താഴെ ചെലവു വരുമെന്ന് പി.ഡി.സി വരെ പഠിച്ചശേഷം ഇലക്‌ട്രോണിക്‌സ് ജോലികള്‍ ചെയ്യുന്ന ബിജു പറയുന്നു. ഈ മിക്‌സിക്ക് സര്‍ക്കാരിന്റെ ഗ്രാമീണ ഗവേഷക സംഗമത്തില്‍ ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്.
മറ്റ് കണ്ടുപിടുത്തങ്ങള്‍ :
 പവര്‍ ഐഡി- വാഹനമോടുമ്പോള്‍ ബാറ്ററി ചാ‌ര്‍ജ്ജാകുന്നത് അറിയാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നു.
 ബ്ലാക്ക് ബോക്സ്- വിമാനത്തിലെ ബ്ലാക്ക് ബോക്സ് പോലെ വാഹനമോടുമ്പോള്‍ ദൃശ്യങ്ങളും സംഭാഷണവുമടക്കം എല്ലാം റെക്കാഡാകും.
 ഡ്രൈവിംഗ് കെയര്‍ സിസ്റ്റം- ഡ്രൈവര്‍ ഉറക്കം തൂങ്ങിയാലോ ശ്രദ്ധമാറിയാലോ അലര്‍ട്ട് നല്‍കും. ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വണ്ടി സ്വയം നില്‍ക്കും.
 തേങ്ങ പൊതിക്കുന്ന മെഷീന്‍: നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്റെ പേറ്റന്റ് ലഭിച്ചു.

Related Articles

Back to top button