Latest

നടപടി കടുപ്പിച്ച് ബ്രിട്ടൺ; ചാരന്മാരായ 50 ചൈനീസ് വിദ്യാർത്ഥികൾ മുങ്ങി

“Manju”

ലണ്ടൻ:ബ്രിട്ടനിൽ ചാരപ്രവർത്തനം നടത്തിയ 50 ചൈനീസ് വിദ്യാർത്ഥികൾ നാടുവിട്ടതായി റിപ്പോർട്ട്. വിദേശ നടപടി ക്രമങ്ങൾ പാലിക്കാതെ നടക്കുന്നവർക്കെതിരെ നടപടി കർശനമാക്കിയതോടെയാണ് ചൈനീസ് പൗരന്മാർ രക്ഷപെട്ടത്. ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസിയായ എം15 മേധാവിയാണ് വിവരം സ്ഥിരീകരിച്ചത്. പല സമയത്തായിട്ടാണ് ഇവർ രാജ്യം വിട്ടതെന്നാണ് വിവരം

ബ്രിട്ടണിൽ നിന്നുകൊണ്ട് ചാരപ്പണിയടക്കം നടത്തുന്ന ചൈനീസ് വിദ്യാർത്ഥികളെക്കുറിച്ച് അമേരിക്കയുടെ മുന്നറിയിപ്പാണ് നടപടി കർശനമാക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്. ഇരുരാജ്യങ്ങളുടേയും സംയുക്ത സേനാ വിഭാഗമാണ് രഹസ്യവിവരം കൈമാറിയത്. ആഗോള തലത്തിൽ ചൈന നടപ്പാക്കുന്ന തന്ത്രങ്ങളെ വിശദമായി അവലോകനം ചെയ്യുന്ന ഏജൻസികളാണ് വിദ്യാർത്ഥികളുടെ ശൃംഖലയെക്കുറിച്ചുള്ള വിവരം നൽകിയത്.

ചൈനയുടെ ‘ആയിരം പ്രതിഭാ പദ്ധതി’ എന്ന തന്ത്രത്തിൽ ഒന്നാണ് എല്ലാ വിദേശരാജ്യങ്ങളിലേയ്‌ക്കും വിദ്യാർത്ഥികളെ പഠിക്കാൻ വിടുക എന്നുള്ളത്. നേരിട്ട് സൈന്യത്തിന്റെ നിയന്ത്രണത്തിൽ വിവരങ്ങൾ കൈമാറാൻ ക്ഷമതയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ചാണ് വിടുന്നത്. മൂന്നു പതിറ്റാണ്ടായി ചൈന ഇത്തരം പദ്ധതികൾ പയറ്റുന്നുണെന്നും എം15 മേധാവി പറഞ്ഞു. രാജ്യങ്ങളുടെ ശാസ്ത്ര സാങ്കേതിക രഹസ്യങ്ങൾ, പുതിയ ഗവേഷണങ്ങൾ എന്നിവ ബീജിംഗ് ഭരണകൂടത്തിന് എത്തിക്കലാണ് പ്രധാന ദൗത്യം. അമേരിക്കയും ഓസ്‌ട്രേലിയയും ഇതിന് ഇരകളായതിനെ തുടർന്നാണ് ആഗോള തലത്തിൽ ചൈനീസ് വിദ്യാർത്ഥികൾക്കെതിരെ ജാഗ്രത വർദ്ധിച്ചത്.

Related Articles

Back to top button