IndiaLatest

ഇന്ത്യന്‍ നിര്‍മ്മിത സ്പുട്‌നിക് ലൈറ്റ് വാക്സിന്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യും

“Manju”

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച റഷ്യയുടെ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റ് റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് വാക്‌സിനാണ് കയറ്റിയയക്കുക.

റഷ്യന്‍ അമ്പാസിഡര്‍ ഇന്ത്യയുമായി സംസാരിച്ച ശേഷമാണ് കയറ്റുമതിക്ക് തീരുമാനമായത്. ഇന്ത്യയില്‍ ഹിതറോ ബയോഫാര്‍മ ലിമിറ്റഡാണ് ഈ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുത്. എന്നാല്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി കിട്ടിയിട്ടില്ല. റഷ്യയുടെ മറ്റൊരു വാക്‌സിനായ സ്പുട്‌നിക് ഫൈവ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലെ ഘടകങ്ങള്‍ തന്നെയാണ് സ്പുട്‌നിക് ലൈറ്റിലുമുള്ളതെങ്കിലും ഇന്ത്യ അഭ്യന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടില്ല.

Related Articles

Back to top button