KeralaLatestThiruvananthapuram

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത. നിലവിലെ മഴയുടെ ശക്തികൂടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച വരെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സമുദ്രതീരമേഖലകളില്‍ കനത്ത കാറ്റിനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില് കാറ്റടിച്ചേക്കാം. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ ആകുമെന്നതിനാല്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിലവില്‍ കടലിലുള്ളവര്‍ എത്രയും വേഗം തിരികെ പോരണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button