Kerala

മദനിയെ പിന്തുണച്ച് സലീം കുമാർ

“Manju”

കോഴിക്കോട്: ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മദനിയെ പിന്തുണച്ച് നടൻ സലീം കുമാർ. 10 വർഷമായി മദനി വിചാരണ നേരിടുകയാണെന്നും ഇത് മാനുഷിക ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സലീം കുമാർ മദനിയ്ക്ക് പിന്തുണ അറിയിച്ചത്.

മദനി അനീതിക്ക് ഇരയായ മനുഷ്യനാണ്. കേരളത്തിലെ പൊതുസമൂഹം മദനിയ്‌ക്കൊപ്പം നിന്നില്ല. ഇത്തരത്തിലുള്ള ആളുകളോട് ചെയ്യുന്ന ക്രൂരതകൾക്കെതിരെ പ്രതികരിച്ചതിനാൽ സിനിമ നഷ്ടപ്പെടുകയാണെങ്കിൽ സിനിമ തനിയ്ക്ക് വേണ്ടെന്ന് തന്നെയാണ് നിലപാടെന്നും സലീം കുമാർ പറഞ്ഞു.

ഇത്തരം അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനാൽ തന്നെ ചിലർ സലീം കെ. ഉമ്മർ ആക്കി മാറ്റി. എന്നാൽ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. മദനിയെ വെറുതെ വിടണമെന്നല്ല പറയുന്നത്. മറ്റ് ഏതൊരു ഇന്ത്യൻ പൗരനും ലഭിക്കേണ്ട അവകാശങ്ങൾ മദനിയ്ക്കും കിട്ടണം. മദനിയ്ക്ക സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്നും സലീം കുമാർ പറഞ്ഞു.

Related Articles

Back to top button