India

മൂന്ന് മാസം മുട്ടയിട്ടില്ല, നാലാം മാസം കോഴി പ്രസവിച്ചു

“Manju”

ദിസ്പൂർ: കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ഉത്തരം കിട്ടാത്ത ചോദ്യം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇപ്പോഴിതാ കോഴി പ്രസവിച്ചെന്ന വാർത്തയാണ് അസമിൽ നിന്നും പുറത്തുവരുന്നത്. അസമിലെ ഉദൽഗുരി ജില്ലയിലാണ് അപൂർവ്വ സംഭവം ഉണ്ടായിരിക്കുന്നത്. മൂന്ന് മാസമായി മുട്ടയിടാത്ത കോഴിയാണ് നാലാം മാസം പ്രസവിച്ചത്. നാല് കുഞ്ഞുങ്ങൾക്കാണ് കോഴി ജന്മം നൽകിയത്.

ദീപക് സഹാരിയ എന്ന കോഴിവളർത്തലുകാരൻ വീട്ടിലെ കോഴിയാണ് പ്രവസിച്ചത്. വിവരം അറിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കാണാൻ ദീപക്കിന്റെ വീട്ടിൽ വലിയ തിരക്കാണ്. നാല് കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ചത്തു പോയി. പ്രവസിച്ച അമ്മക്കോഴി വനരാജ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ടവയാണെന്ന് ഹൈദരാബാദിലെ ഐസിഐആർ ഡയറക്ടറേറ്റ് ഓഫ് പൗൾട്രി റിസർച്ചിന്റെ കണ്ടെത്തൽ.

ഒക്ടോബർ 11നാണ് കോഴി പ്രസവിക്കുന്നത്. അപൂർവ്വമായ സംഭവമാണിതെന്നും പലപ്പോഴും സസ്തനികൾക്കും പക്ഷികൾക്കും പൊതുവായ പൂർവ്വികരുണ്ടെന്നും ജനതക ഘടനയിലുണ്ടായ വ്യതിയാനമാകാം ഇതിന് കാരണമെന്നും വിദഗ്ധർ പറയുന്നു. സമാനമായ സംഭവം കേരളത്തിലും ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര് പിണറായിയിലാണ് കോഴി പ്രസവിച്ചത്. പ്രവസിച്ച ഉടൻ തന്നെ അന്ന് കോഴി ചത്തിരുന്നു.

Related Articles

Back to top button