IndiaKeralaLatest

ചരിത്രം സാക്ഷി, ഡൽഹിയിൽ ശിഷ്യപൂജിതയുടെ തൃക്കരങ്ങളാൽ നാളെ ഗുരുവിന്റെ പ്രാണപ്രതിഷ്ഠ 

ഡൽഹിയിലെ സാമൂഹിക സാംസ്കാരിക പൊതു കലാ മേഘലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

“Manju”
സാകേത് ആശ്രമം ഒരുരാത്രി കാഴ്ച

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമത്തിലെ പ്രതിഷ്ഠാ കർമ്മം നാളെ രാവിലെ 9 മണിക്ക് നടക്കും, ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിത പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കും. വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാകര്‍മ്മം നടക്കുന്നത്. ജാതി മത വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി  ആര്‍ക്കും കടന്നുവരാനും ലോകസമാധാനത്തി നായി പ്രാർത്ഥിക്കുവാനും വേണ്ടിയുള്ളതാണ് ശാന്തിഗിരി സാകേതിലെ സില്‍വര്‍ ജൂബിലി സെന്ററും പ്രാർത്ഥനാലയവും.

ധ്യാനത്തിനും ജപത്തിനുമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ധ്യാനമഠത്തിൽ ഗുരുവിന്റെ ഛായാചിത്രം മിഴിതുറക്കും.  കോഴിക്കോട് വിശ്വജ്ഞാന മന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള ഗുരുവിന്റെ ഛായാചിത്രത്തിന് കൈവിരത്തുമ്പാൽ മിഴിവേകിയ പ്രശസ്ത ചിത്രകാരൻ ജോസഫ് പാലയ്ക്കൽ ആണ് ചിത്രം വരച്ചിരിക്കുന്നത്.

12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയിലാണ്  പ്രാര്‍ത്ഥനാലയം സ്ഥിതിചെയ്യുന്നത്. പ്രാർത്ഥനാലയത്തിലെ പ്രകാശക്രമീകരണം പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറും, പെയിൻറിംഗ് പ്രശസ്ത ആർട്ടിസ്റ്റ് കണ്ണനുമാണ് നിർവ്വഹിച്ചിരിക്കുന്ന്ത.  പ്രതിഷ്ഠാകർമ്മ സമയത്ത് ശാന്തിഗിരിയുടെ ലോകത്താകമാനമുള്ള വിശ്വാസികൾ രാജ്യതലസ്ഥാനത്തെ പ്രാർത്ഥനാലയത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കും.

 

ഭക്തജനങ്ങൾക്ക് ചടങ്ങുകൾ നേരിട്ട് കാണുവാൻ ശാന്തിഗിരി ന്യൂസ് വിഡിയോ ലൈവ് ഉണ്ടാകും.

Related Articles

Back to top button