IndiaLatest

400 ദി​വ​സ​മാ​യി രോ​ഹ​ന്‍റെ യാ​ത്ര

“Manju”

തൊ​ടു​പു​ഴ: 400 ദി​വ​സ​മാ​യി രോ​ഹ​ന്‍ അ​ഗ​ര്‍​വാ​ള്‍ യാ​ത്ര തു​ട​രു​ക​യാ​ണ്. ഒ​രു​വ​ര്‍​ഷം മു​മ്പ്​ വാ​രാ​ണ​സി​യി​ല്‍​നി​ന്ന് ന​ട​ന്ന് തു​ട​ങ്ങുമ്പോ​ള്‍ പ​തി​നെ​ട്ടു​കാ​ര​നാ​യ നാ​ഗ്​​പൂ​ര്‍ സ്വ​ദേ​ശി രോ​ഹ​ന്​ ഒ​റ്റ ല​ക്ഷ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മ​നു​ഷ്യ​നെ അ​റി​യ​ണം.2020 ആ​ഗ​സ്​​റ്റ്​ മാ​സം ര​ണ്ടാം​വ​ര്‍​ഷം ബി​രു​ദ​ത്തി​നി​ടെ​യാ​ണ്​ രോ​ഹ​ന്‍ അ​ഗ​ര്‍​വാ​ള്‍ യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. ഇ​പ്പോ​ള്‍ 400 ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടു. ഗു​രു​കു​ല സ​മ്പ്ര​ദാ​യ​ത്തേ​ക്കു​റി​ച്ചുളള അ​റി​വാ​ണ്​ രോ​ഹ​നെ ഇ​ത്ത​ര​മൊ​രു യാ​ത്ര​ക്ക്​ പ്രേ​രി​പ്പി​ച്ച​ത്. ക​ണ്ടും കേ​ട്ടും സ​ഞ്ച​രി​ച്ച ആ ​പ​ഠ​ന​രീ​തി രോ​ഹ​നെ ആ​ക​ര്‍​ഷി​ച്ചു. പ​ഠ​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച്‌​ ബാ​ഗി​ല്‍ കു​റ​ച്ച്‌ വ​സ്​​ത്ര​ങ്ങ​ളും ഫോ​ണും 2500 രൂ​പ​യു​മാ​യി രോ​ഹ​ന്‍ തന്‍റെ സ്വ​പ്​​ന​യാ​ത്ര​ക്കി​റ​ങ്ങി. ന​ട​ന്ന്​ മ​ടു​ക്കു​​േ​മ്ബാ​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ കൈ​നീ​ട്ടും. നി​ര്‍​ത്തി​യാ​ല്‍ ക​യ​റും. കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ന​ട​ക്കും. ക്ഷീ​ണം തോ​ന്നുമ്പോ​ള്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത്​ കി​ട​ന്നു​റ​ങ്ങും.

ര​ണ്ടു​മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. പ​ല​ജി​ല്ല​ക​ളി​ലും ക​റ​ങ്ങി. ര​ണ്ടാ​ഴ്ച മുമ്പ്​ ഇ​ടു​ക്കി​യി​ലെ​ത്തി. അ​ടി​മാ​ലി, മാ​ങ്കു​ളം, മൂ​ന്നാ​ര്‍, വ​ട്ട​വ​ട, രാ​മ​ക്ക​ല്‍​മേ​ട്, ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ അ​ങ്ങ​നെ മി​ക്ക സ്ഥ​ല​ങ്ങ​ളും ക​ണ്ടു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യ​ട​ക്കം രോ​ഹ​െന്‍റ യാ​ത്ര​യേ​ക്കു​റി​ച്ച​റി​ഞ്ഞ്​ പ​ല​രും ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കു​ന്നു​ണ്ട്. ഇ​തു​വ​രെ ക​ണ്ട​തി​ല്‍ മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശം വ​ട്ട​വ​ട​യാ​ണെ​ന്ന്​ രോ​ഹ​ന്‍ പ​റ​യു​ന്നു.ആ​ക​ര്‍​ഷി​ച്ച സം​സ്‌​കാ​രം ത​മി​ഴ്‌​നാ​ടിന്‍റെ​യാ​ണ്. ഇ​ന്ത്യ മു​ഴു​വ​ന്‍ ക​ണ്ട​തി​നു​ശേ​ഷം ലൈ​ബീ​രി​യ​യി​ല്‍ പോ​വു​ക​യാ​ണ് ല​ക്ഷ്യം.

Related Articles

Back to top button