KeralaLatest

ദുരന്തനിവാരണം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

“Manju”

കൊച്ചി : ‘101’ വെറുമൊരു സംഖ്യയല്ല, ജീവിതം തിരിച്ചുപിടിക്കാനുള്ള വലിയ രക്ഷാമാര്‍ഗമാണെന്ന് അഗ്നിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ബി. സന്ധ്യ പറഞ്ഞു. വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും സേനാ ഡയറക്ടര്‍ ജനറലിന്റെയും മെഡല്‍ നേടിയ എറണാകുളം ജില്ലയിലെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരെ ആദരിക്കാന്‍ കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച ‘രക്ഷകര്‍ക്ക് ആദരം’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. തിരുവനന്തപുരത്തെ ഫയര്‍ഫോഴ്സ് ആസ്ഥാനമന്ദിരത്തില്‍നിന്ന് ഓണ്‍ലൈനിലൂടെയാണ് ബി.സന്ധ്യ ചടങ്ങിനെ അഭിസംബോധന ചെയ്തത്.

കേരളത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അടിയന്തരഘട്ടത്തില്‍ അഗ്നിരക്ഷാ സേനയെ വിളിക്കാനുള്ള ടോള്‍ഫ്രീ നമ്പര്‍ അറിയില്ല. സുരക്ഷയുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ശരിയായ അവബോധമുണ്ടെങ്കില്‍ ജീവന്‍രക്ഷാദൗത്യം കൂടുതല്‍ എളുപ്പത്തിലാകും. ഇത്തരം വിഷയങ്ങള്‍ സ്കൂള്‍ സിലബസ് മുതല്‍ ഉള്‍പ്പെടുത്തി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button