IndiaLatest

കല്‍ക്കരി ക്ഷാമത്തിന് കാരണം കാലവര്‍ഷം : കേന്ദ്ര മന്ത്രി

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് കല്‍ക്കരി ക്ഷാമത്തിന് കാരണം ക്രമം തെറ്റിയ കാലവര്‍ഷവും ചില കല്‍ക്കരി ഖനികള്‍ അടച്ചുപൂട്ടിയതുമാണെന്ന് കല്‍ക്കരി മന്ത്രി പ്രഹ്ലാദ്‌ ജോഷി . “ബുധനാഴ്ച വരെ രണ്ട് മില്യണ്‍ ടണ്‍ കല്‍ക്കരി വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതിദിനം രണ്ട് മില്യണ്‍ ടണ്‍ കല്‍ക്കരി വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.” കല്‍ക്കരിയുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതെ സമയം ഝാര്‍ഖണ്ഡിലെ കല്‍ക്കരിപാടങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button