IndiaLatest

ലിങ്ക്ഡ് ഇന്‍ ചൈനയിൽ സേവനം നിർത്തുന്നു

“Manju”

ബെയ്ജിംഗ്: ചൈനയിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ലിങ്ക്ഡ് ഇന്‍. തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയിലെ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് ആണ് വെളിപ്പെടുത്തിയത്. വിദേശ ടെക് കമ്പനികൾക്ക് മേലിൽ ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ പ്രവർത്തന വെല്ലുവിളി നേരിടുന്ന അവസ്ഥയാണുള്ളത്. അതിനാലാണ് ചൈനയിലെ സേവനങ്ങൾ അവസാനിപ്പിക്കുവാൻ പ്രധാനമായും കമ്പനി ശ്രമിക്കുന്നത്.
ലിങ്ക്ഡ് ഇൻ സേവനത്തിനു പകരം ഇന്‍ജോബ്‌സ് എന്ന ആപ്ലിക്കേഷനാണ് ചൈനയിൽ ഇനി അവതരിപ്പിക്കുക. തൊഴില്‍ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻ പ്രവർത്തിച്ചിരുന്നത്. ഒരു ദശാബ്ദക്കാലമായി ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button