InternationalLatestUncategorized

ചൈന-അമേരിക്ക ചർച്ചയിൽ മനുഷ്യാവകാശ ലംഘനം മുഖ്യവിഷയമാക്കാൻ പ്രതിഷേധം

“Manju”

വാഷിംഗ്ടൺ: അലാസ്‌കയിൽ ചൈനയുമായുള്ള അമേരിക്കയുടെ യോഗത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ സുപ്രധാന വിഷയമാക്കണമെന്ന് ജനങ്ങൾ. ബൈഡൻ ഭരണകൂടം ചൈനയുടെ ആഗോളതലത്തിലെ എല്ലാ അധിനിവേശ ങ്ങളേയും അടിച്ചമർത്തലുകളേയും നിശിതമായി വിമർശിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ടിബറ്റൻ, ഉയിഗുർ, ഹോങ്കോംഗ് പ്രതിനിധികളാണ് വൈറ്റ്ഹൗസിന് മുന്നിൽ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചത്.

ചൈനയുടെ വിദേശനയങ്ങളെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അധികം വിമർശന വിധേയമാക്കുന്നതും എതിർക്കുന്നതും അമേരിക്കയാണ്. അതിനാൽ ബീജിംഗ് അലാസ്‌കയിലെ സമ്മേളനത്തിൽ അമേരിക്കയുമായി ഒരു ധാരണയിലെത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആശങ്കപ്പെടുന്നു. ഉയിഗുർ സ്ത്രീകളടക്കം കൊടും പീഡനത്തിനിരയാവുകയാണ്. ടിബറ്റിൽ ബുദ്ധ സന്യാസിമാരെ കൊന്നൊടുക്കുന്നു. ഹോങ്കോംഗിലെ ജനാധിപത്യം ഇല്ലാതാക്കിയെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു.

ട്രംപിന്റെയും മൈക്ക് പോംപിയോയുടേയും കർശനമായ നിലപാട് തന്നെ ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പിന്തുടരണമെന്നാണ് പ്രതിഷേധ ക്കാർ ആവശ്യപ്പെടുന്നത്. ഇതിന്റെ വെളിച്ചത്തിൽ ചൈനയ്‌ക്കെതിരെ വിവിധ വിഷയങ്ങളിൽ ബ്ലിങ്കൻ നടത്തിയ പരാമർശങ്ങളും പ്രതിഷേധക്കാർ പ്ലക്കാർഡിൽ എഴുതിയിട്ടുണ്ട്. ഒപ്പം ബീജിംഗിൽ 2022ൽ തീരുമാനിച്ചിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ നിന്ന് ലോക രാജ്യങ്ങൾ പിന്മാറണമെന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ആവശ്യപ്പെടുന്നു.

Related Articles

Back to top button