IndiaLatest

വ്യാജമരുന്നുകൾ വിൽക്കാൻ അനുവദിക്കില്ല’; രാംദേവിന്‍റെ കൊവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സർക്കാർ

“Manju”

യോഗാ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്നിനെ വിലക്കി മഹാരാഷ്്ട്ര സർക്കാർ. സംസ്ഥാനത്ത് വ്യാജ മരുന്നുകൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. വ്യാജ മരുന്നുകളുടെ വിൽപന മഹാരാഷ്ട്ര സർക്കാർ അനുവദിക്കില്ലെന്ന് ബാബ രാംദേവിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അനിൽ ദേശ്മുഖ് പറഞ്ഞു. പതഞ്ജലി ഇറക്കിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നിന്റെ പരസ്യങ്ങൾക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം വിലക്കേർപ്പെടുത്തിയതിനെ അനിൽ ദേശ്മുഖ് നേരത്തേ സ്വാഗതം ചെയ്തിരുന്നു.

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദത്തിൽ പതഞ്ജലിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

കൊവിഡിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവേഷകർ കഠിന ശ്രമത്തിലാണ്. ഇതിനിടെയാണ് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്തെത്തിയത്. ഉത്തരാഖണ്ഡിൽ നടന്ന ചടങ്ങിലാണ് ‘കൊറോനിൻ’ എന്ന മരുന്നിന്റെ പ്രഖ്യാപനം പതഞ്ജലി നടത്തിയത്. മരുന്നിന്റെ ലോഞ്ചിംഗും നടത്തിയിരുന്നു.

Related Articles

Back to top button