KeralaLatest

കൊച്ചി മെട്രോയില്‍ ഒഴിവ്; അവസാന തീയതി നവംബര്‍ 15

“Manju”

Kochi Metro| കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ; നേട്ടം സര്‍വീസ്  തുടങ്ങി ആറുവർഷത്തിനുശേഷം | Kochi Metro makes operational profit for the  first time – News18 Malayalam
കൊച്ചി മെട്രോയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂനിയര്‍ എഞ്ചിനീയര്‍/അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ വിഭാഗത്തില്‍ നാല് ഒഴിവുകളാണുള്ളത്. യോഗ്യത ബിടെക്, ബി.ഇ അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കമ്പ്യൂട്ടര്‍ / ഐടി എഞ്ചിനീയറിങ് / ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് / ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്.
ജൂനിയര്‍ എഞ്ചിനീയര്‍ക്ക് 3 വര്‍ഷത്തേയും അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് 5 വര്‍ഷത്തേയും പ്രവത്തിപരിചയം ഉണ്ടായിരിക്കണം. ജൂനിയര്‍ എഞ്ചിനീയര്‍ക്ക് പ്രായം 30 വയസ്സില്‍ കവിയരുത്. അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് പ്രായപരിധി 32 വയസ്സാണ്. ജൂനിയര്‍ എഞ്ചിനീയര്‍ക്ക് 33740-94400 രൂപയും അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് 35000-99700 രൂപയുമാണ് ശമ്പളം.
അസിസ്റ്റന്റ് (മാര്‍ക്കറ്റിങ്) ഈ വിഭാഗത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത; 60 ശതമാനം മാര്‍ക്കോടെ ബി ബി എ / ബി ബി എം / ബികോം. അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ എം ബി എ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 28 വയസ്സ് കവിയരുത്. 20000 – 52300 രൂപയായിരിക്കും ശമ്പളം. അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി) വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത – എംടെക് / എം ഇ (ഫയര്‍ ആന്‍ഡ് സേഫ്റ്റി) അല്ലെങ്കില്‍ ബി ടെക് / ബി ഇ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്). സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ പിജി ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി ടെക്, ബി ഇ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ്. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 35 വയസ്സ് കവിയരുത്. ശമ്പളം – 50000 – 160000 രൂപ.

Related Articles

Back to top button