IndiaLatest

കടലാസിന് വിട; ഇ-വിധാന്‍ സഭയുമായി നാഗാലാന്‍ഡ്

“Manju”

പൂര്‍ണമായും കടലാസ് രഹിതമായി നിയമസഭ ചേര്‍ന്നതോടെ ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ് മാറി. കഴിഞ്ഞ ദിവസം സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ കടലാസുകള്‍ക്ക് പകരമായി ടാബ്‌ലെറ്റോ ഇ-ബുക്കോയാണ് നല്‍കിയത്.

ഹിമാചല്‍ പ്രദേശില്‍ ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും സഭകള്‍ സമാനമായി പദ്ധതി പിന്തുടരാന്‍ ആലോചിക്കുന്നുണ്ടെന്ന് നാഗാലാന്‍ഡ് സ്‌പീക്കര്‍ ശരിങ്കെയ്‌ന്‍ ലോങ്‌കുമാര്‍ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാല്‍, പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച്‌ പ്രവര്‍ത്തിക്കാനാകുമെന്നും സ്‌പീക്കര്‍ പറയുന്നു.

Related Articles

Back to top button