International

പാകിസ്താനിൽ ബോംബ് സ്ഫോടനം ; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

“Manju”

ഇസ്ലമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ സർവകലാശാലയ്‌ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു . 11 ഓളം പേർക്ക് പരിക്കേറ്റു .

ക്വറ്റയിലെ സരിയാബ് റോഡിനടുത്തുള്ള ബലൂചിസ്ഥാൻ സർവകലാശാലയുടെ പ്രധാന കവാടത്തിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. യൂണിവേഴ്സിറ്റിക്ക് പുറത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിളിലാണ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നാണ് സൂചന . പരിക്കേറ്റവരിൽ കാൽനടയാത്രക്കാരും ഉണ്ടെന്ന് ബലൂചിസ്ഥാൻ വക്താവ് ലിയാഖത്ത് ഷവാനി പറഞ്ഞു.

യൂണിവേഴ്സിറ്റിയിലെ പ്രഭാത ഷിഫ്റ്റ് വൈകുന്നേരം 4 മണിക്കാണ് അവസാനിക്കുന്നത് . കൂടാതെ നിരവധി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിക്ക് പുറത്ത് വാഹനങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാനാണ് സാദ്ധ്യത

യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയാവുല്ല ലാംഗോവ് പറഞ്ഞു . സുരക്ഷാ സേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് . പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Back to top button