KasaragodLatest

കാസര്‍കോട് ജില്ലയില്‍ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു

“Manju”

കാസര്‍കോട്​: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ ആറും വെള്ളരിക്കുണ്ടില്‍ ആറും മഞ്ചേശ്വരത്ത് ഒരു വീടുമുള്‍പ്പെടെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹോസ്ദുര്‍ഗ് താലൂക്കില്‍ ക്ലായിക്കോട്, മടിക്കൈ (രണ്ട് വീടുകള്‍), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വില്ലേജുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി, ചിറ്റാരിക്കാല്‍, മാലോത്ത് (രണ്ട് വീടുകള്‍), പാലാവയല്‍, തായന്നൂര്‍ വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ കൊടലമൊഗര്‍ വില്ലേജിലുമാണ് വീടുകള്‍ക്ക് നാശനഷ്​ടം സംഭവിച്ചത്.
രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തില്‍പരം രൂപയുടെ നഷ്​ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയില്‍ മിന്നലിലാണ് ഒരു വീടിന് നാശനഷ്​ടം സംഭവിച്ചത്. 74.1 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 499 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കാണ് നഷ്​ടം സംഭവിച്ചത്. 1.16 കോടി രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ജില്ലയിലെ ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഷിറിയയില്‍ 91.94 മീറ്ററും പയസ്വിനിയില്‍ 15.2 മീറ്ററും ചന്ദ്രഗിരിയില്‍ 33.48 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.

Related Articles

Back to top button