International

ഡെൽറ്റ ആശങ്കയിൽ യുകെ; പുതിയൊരു വകഭേദം ശക്തിപ്രാപിക്കുന്നു

“Manju”

ലണ്ടൻ: യുകെയിലാകെ റിപ്പോർട്ട് ചെയ്യുന്ന കൊറോണ നിരക്കിൽ വലിയൊരു വിഭാഗവും ഡെൽറ്റ വകഭേദം മൂലമുള്ളതാണ്. എന്നാലിപ്പോൾ പുതിയൊരു വകഭേദത്തിന്റെ സാന്നിധ്യം ശക്തിപ്രാപിച്ചുവരുന്നതായാണ് വിദഗ്ധരുടെ കണ്ടെത്തൽ. നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ കണക്കുകളിൽ ആറ് ശതമാനവും പുതിയ വകഭേദമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പല രാജ്യങ്ങളിലും ഡെൽറ്റ പ്ലസ് എന്ന വിഭാഗത്തിൽ കണക്കാക്കുന്ന എവൈ.4.2 എന്ന വകഭേദവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിവർത്തന സാദ്ധ്യത കൂടുതലുള്ള വൈറസ് വകഭേദമാണിത്. ഇത് എത്രമാത്രം ആരോഗ്യഭീഷണി ഉയർത്തുന്നുണ്ടെന്ന കാര്യത്തിലും പഠനം നടക്കുകയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വെച്ച് ഏറ്റവും അധികം കൊറോണ കേസുകളാണ് തിങ്കളാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവുമധികം കേസുകളുള്ളതും ഇപ്പോൾ യുകെയിലാണ്. കഴിഞ്ഞ മാസത്തേക്കാൾ 60 ശതമാനത്തിലധികം കേസുകളാണ് ഇപ്പോഴുള്ളത്. 50,000ഓളം പുതിയ കൊറോണ ബാധിതർ തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് വാക്‌സിനേഷന് അർഹരായ മൂന്നിൽ രണ്ട് ഭാഗം ആളുകളും കുത്തിവെയ്പ്പ് പൂർത്തീകരിച്ചവരാണ്. രോഗബാധ ഗുരുതരമാകാതെ പിടിച്ചുനിർത്താൻ സാധിക്കുന്നതിന് വാക്‌സിനേഷൻ സാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Related Articles

Back to top button