ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ അവരുടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’, അമിത് ഷാ പറഞ്ഞു.
Related Articles
Check Also
Close
-
ആമസോണിൽ ജീവനക്കാരായി റോബോട്ടുകൾOctober 20, 2023 2:23 PM