IndiaKeralaLatestThiruvananthapuram

മുഖ്യമന്ത്രിയും മന്ത്രിയും ചങ്കുറപ്പോടെയാണ് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്’: ഗീവര്‍ഗീസ് മാർ കൂറിലോസ്

“Manju”

മുഖ്യമന്ത്രിയും മന്ത്രിയും ചങ്കുറപ്പോടെയാണ് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്‘: ഗീവര്‍ഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ഗീവര്‍ഗീര്‍ മാര്‍ കുറിലോസ് ഒരു ഇടതുപക്ഷ ജനകീയ സർക്കാരിനെ അപകീർത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോർപ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നത് . സർക്കാരിൻറ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവർ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുക; അത് ചർച്ചയാക്കുക എന്ന തന്ത്രമാണ് സർക്കാർ വിരുദ്ധർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ആവർത്തന വിരസത തോന്നുന്ന നുണ കഥകളുടെ ഈ മെഗാ പരമ്പര ചില ചാനലുകളിലെ വലിച്ചു നീട്ടിയ മെഗാസീരിയലുകൾക്ക് സമാനമാണ്: അസ്വാദന നിലവാരം കുറഞ്ഞ കറെപ്പേർക്ക് താല്പര്യം തോന്നാം; പക്ഷേ കേരളത്തിലെ പ്രബുദ്ധരായ മഹാഭൂരിപക്ഷം ആ ഗണത്തിൽ വരില്ലല്ലോ. തെറ്റുകൾ ചൂണ്ടി കാട്ടണം: അത് പക്ഷേ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലാവണം, ഊഹങ്ങളുടെയും നിർമ്മിത കഥകളുടെയും അകമ്പടിയോടെ ആകരുത്“- മാർ കൂറിലോസ് ഫേസ്ബുക്കില്‍ പറയുന്നു.

Related Articles

Back to top button