KeralaLatestThrissur

അന്താരാഷ്ട്ര യോഗദിനം : സ്കൂൾ വിദ്യാർത്ഥികൾക്കായി ഓപ്പൺ യോഗാസന പ്രദർശനവും മികച്ച യോഗാധ്യാപകനുള്ള യോഗശ്രേഷ്ഠ അവാർഡ് സമർപ്പണവും

“Manju”

 

ഗുരുവായൂർ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ ശ്രീഗുരു യോഗവിദ്യാ ഗുരുകുലത്തിന്റെയും, പ്രൊഫഷണൽ യോഗ ടീച്ചേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓപ്പൺ യോഗാസന പ്രദർശനവും മികച്ച യോഗാധ്യാപകനുള്ള യോഗശ്രേഷ്ഠ അവാർഡ് സമർപ്പണവും സംഘടിപ്പിക്കുന്നു.

2023 ജൂൺ 20 ന് രാവിലെ 8:30 മുതൽ വൈകുന്നേരം 3:30 വരെ ഗുരുവായൂർ കിഴക്കെ നടയിലെ രുഗ്മണി റീജൻസിയിലാണ് പരിപാടി നടക്കുന്നത്.

യോഗ ആസന പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും, മികച്ച യോഗ ആസന പ്രദർശകർക്ക് ട്രോഫിയും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും.

യോഗ പ്രചരണ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്നവർക്ക്‌ പൈതൃകം ഗുരുവായൂർ നൽകുന്ന യോഗശ്രേഷ്ഠ പുരസ്കാരം പുതിയകാവ് അമൃത വിദ്യാലയത്തിൽ യോഗാധ്യാപികയായിരുന്നതും, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ട്രസ്റ്റിയുമായ യോഗാചാര്യ നീന വേണുഗോപാലിന് കപിലാശ്രമം മഠാതിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി സമ്മാനിക്കും.
ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഡയറക്ടർ യോഗമാസ്റ്റർ പ്രമോദ്കൃഷ്ണ മുഖ്യസാന്നിദ്ധ്യം വഹിക്കും.പ്രൊഫഷണൽ യോഗ ടീച്ചേർസ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി യോഗമാസ്റ്റർ ടി. കെ സുമേഷ് യോഗാസന പ്രദർശനത്തിന് നേതൃത്വം നൽകും.

പങ്കെടുക്കുന്ന സ്കൂളുകൾക്കുള്ള ട്രോഫികളും കുട്ടികളെ പരിശീലിപ്പിക്കുന്ന യോഗ അദ്ധ്യാപകർക്കുള്ള അനുമോദനവും സമാപന സമ്മേളനത്തിൽ വച്ച് നടക്കും. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.

ചെയർമാൻ
കെ. കെ. ശ്രീനിവാസൻ
9495209304

കൺവീനർ
പ്രമോദ്കൃഷ്ണ
9847839271

Related Articles

Back to top button