HealthKeralaLatest

വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ മരുന്ന് വിതരണം ; നടപടി തുടങ്ങി.

“Manju”

ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന കരുതലോടെ മുന്നോട്ട് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. httsps//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. മരുന്ന് വാങ്ങിക്കാന്‍ പോകുന്ന സ്ഥാപനങ്ങളെയും ഇതിലൂടെ തെരഞ്ഞെടുക്കാം. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി 1800-599-2011 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഒക്ടോബര്‍ 25,26,27 തീയതികളിലാണ് മരുന്ന് വിതരണം ചെയ്യുക.

Related Articles

Back to top button