KeralaLatestThiruvananthapuram

ഉപതിരഞ്ഞെടുപ്പ് മാറ്റാനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം ; സ്വാഗതം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

“Manju”

സിന്ധുമോള്‍ ആര്‍
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നുള്ള സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍. മൂന്നരമാസത്തേക്ക് എംഎല്‍എമാര്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പും തദ്ദേസസ്വയംഭരണ തെരഞ്ഞെടുപ്പും താരതമ്യം ചെയ്യാന്‍ കഴിയില്ല. സര്‍ക്കാര്‍ തീരുമാനം ഉചിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ തോമസും പ്രതികരിച്ചു. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുുകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗ തീരുമാനം. നാലു മാസത്തേക്ക് ജനപ്രതിനിധിയെ കണ്ടെത്താനായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന പൊതുവികാരമാണ് സര്‍വകക്ഷി യോഗത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന ചിന്തയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന നിലപാടാണ് യോഗത്തില്‍ യുഡിഎഫ് ഉയര്‍ത്തിയത്.

Related Articles

Back to top button