IndiaLatest

കടയ്ക്കല്‍ ചന്ദ്രനായി വീണ്ടും എം കെ സ്റ്റാലിന്‍

“Manju”

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ വണ്‍ എന്ന മലയാള ചിത്രം കണ്ടവര്‍ ഒന്നാകെ ആഗ്രഹിച്ചൊരു കാര്യമാണ് ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നുവെങ്കിലെന്ന്. എന്നാല്‍ ആ ഭാഗ്യമിപ്പോള്‍ ലഭിക്കുന്നത് തമിഴ്നാട് ജനതക്കാണന്നുമാത്രം.പൊതു ജനങ്ങളോട് കുശലം പറഞ്ഞും, പൊതു ഗതാഗതം ഉപയോഗിച്ചുമൊക്കെ ജനകീയനാകാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ബസില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തവര്‍ സഹയാത്രികനെ കണ്ട് ഒന്ന് ഞെട്ടി.അത് തങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ പലര്‍ക്കും സന്തോഷം അടക്കി പിടിക്കാനായില്ല. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു.അതിനെ കുറിച്ച്‌ ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികാരുമായി വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിന് മുമ്പ് മുഖ്യമന്ത്രി ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയത് ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു.രാത്രി സേലത്തേക്ക് പോകും വഴിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.മുഖ്യമന്ത്രി അതുവഴികടന്ന് പോകുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിലെത്തുമെന്ന് ആരും പ്രതീക്ഷിരുന്നില്ല. പൊതുജനങ്ങളോടുള്ള പൊലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ വരവ്. ഒരു സാധാരണ സന്ദര്‍ശനത്തിനപ്പുറം ഒരുപാട് സമയം സ്റ്റേഷനില്‍ ചെലവഴിച്ച്‌ ഫയലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ജനകീയ മുഖ്യമന്ത്രി വിളിപ്പേര് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.

Related Articles

Back to top button